മകനെ വീട്ടുജോലിക്കാരി പീഡിപ്പിച്ചെന്ന് ഭര്‍ത്താവും ബന്ധുക്കളും വിശ്വസിച്ചില്ല; യുവതിയുടെ പരാതിയില്‍ കേസ്

  sexually assault , family , police , woman , പൊലീസ് , ലൈംഗിക ചൂഷണം , യുവതി , പീഡനം
മുംബൈ| Last Modified വ്യാഴം, 13 ജൂണ്‍ 2019 (16:50 IST)
മകനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ വീട്ടുവേലക്കാരിയെ ജോലിയില്‍ തുടരാന്‍ അനുവദിച്ച ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി. മുംബൈയിലെ മലബാര്‍ ഹില്‍സ്‌ വീട്ടിലാണ്‌ സംഭവം നടന്നത്‌.

നാലര വയസുള്ള മകനെ വീട്ടുവേലക്കാരി പീഡിപ്പിച്ചുവെന്നും ഇക്കാര്യം ഭര്‍ത്താവിനോടും ബന്ധുക്കളോടും പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെ എന്നുമാണ് അഭിഭാഷകയായ വീട്ടമ്മ പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. യുവതിയുടെ പരാതി സ്വീകരിച്ച പൊലീസ് വീട്ടുജോലിക്കാരി, യുവതിയുടെ ഭര്‍ത്താവ്‌, മുത്തശ്ശന്‍, മുത്തശ്ശി എന്നിവര്‍ക്കെതിരെ കേസെടുത്തു.

“വീട്ടുവേലക്കാരി മകന്റെ ശരീരത്തില്‍ സഭ്യമല്ലാത്ത രീതിയില്‍ സ്‌പര്‍ശിക്കുന്നത്‌ ഒരിക്കല്‍ കണ്ടു. സംശയം തോന്നി കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ പല പ്രാവശ്യമായി ഈ പ്രവര്‍ത്തി തുടരുന്നത് കണ്ടു. മകന്‍ ഇക്കാര്യം തന്നോട് പറയുകയും ചെയ്‌തു.”

“ഇതോടെ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് ഭര്‍ത്താവിനെയും കുടുംബത്തെയും അറിയിച്ചു. ജോലിക്കാരിയെ പറഞ്ഞു വിടണമെന്ന് താന്‍ നിര്‍ദേശിച്ചു. എന്നാല്‍, താന്‍ പറയുന്നത് കള്ളമാണെന്നും അതിനാല്‍ ജോലിക്കാരിയെ പറഞ്ഞ് വിടില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി” - എന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :