ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (14:04 IST)
സ്ത്രീകള്‍ക്കാണ് ആയുസ് കൂടുതലെങ്കിലും വാര്‍ദ്ധക്യത്തില്‍ പരാശ്രയം കൂടാതെ ജീവിക്കുന്നവരില്‍ മുന്നില്‍ പുരുഷന്മാര്‍ ആണെന്ന് റിപ്പോര്‍ട്ട്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ രാജ്യത്തെ വൃദ്ധജനങ്ങളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
റിപ്പോര്‍ട്ട് അനുസരിച്ച് 60 വയസ്സിനു ശേഷവും ജീവിച്ചിരിക്കുന്നവരില്‍ സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ മുമ്പില്‍. വൃദ്ധജനങ്ങളില്‍ 65 ശതമാനവും ദൈനംദിനജീവിതം തള്ളി നീക്കുന്നതിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ വൃദ്ധജനങ്ങള്‍ക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വൃദ്ധജനങ്ങളില്‍ ഗ്രാമീണ ഇന്ത്യയിലെ 51 ശതമാനവും നഗര ഇന്ത്യയിലെ 56 ശതമാനവും സാമ്പത്തികമായി സ്വന്തം കാലില്‍ നില്ക്കുന്നവരാണ്. അതേസമയം, സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ വളരെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.