സ്ത്രീയെ ഓഫീസില്‍ നിന്ന് പിടിച്ചിറക്കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

സ്ത്രീയെ ഓഫീസില്‍ നിന്ന് പിടിച്ചിറക്കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 23 ഏപ്രില്‍ 2016 (14:02 IST)
ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീയെ വലിച്ചിഴച്ച് പുറത്തിറക്കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പഞ്ചാബിലെ മുക്ത്‌സാര്‍ ജില്ലയില്‍ ആയിരുന്നു സംഭവം. കഴിഞ്ഞമാസം 25നായിരുന്നു 24കാരിയായ ദളിത് യുവതിയെ യുവാവ് ഓഫീസില്‍ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

സി സി ടി വി ദൃശ്യങ്ങളില്‍ യുവതി സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും രക്ഷക്കെത്തിയിരുന്നില്ല. ഗുര്‍ജിന്ദര്‍ (ജോജോ) എന്നയാളാണ് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ യുവതിക്ക് അറിയാമായിരുന്നുവെന്നും ഇരുവരും ഒരു ഗ്രാമത്തിലാണ് താമസിക്കുന്നതെന്നും പൊലീസ് പറയുന്നു.

സംഭവം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. യുവതിയും കുടുംബവും പട്ടിക വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ദേശീയ കമ്മീഷനെ പരാതിയുമായി സമീപിച്ചിട്ടുണ്ട്. തുടര്‍ന്ന് വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ പൊലീസിന് സമന്‍സ് അയച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :