ഏറ്റവും ആകർഷണമുള്ള സ്ത്രീ നയൻതാര ! പാർവ്വതിയെ പിന്തള്ളി സായ് പല്ലവി !

ഏറ്റവും ആകർഷണമുള്ള സ്ത്രീ നയൻതാര ! പാർവ്വതിയെ പിന്തള്ളി സായ് പല്ലവി !

aparna shaji| Last Modified ശനി, 23 ഏപ്രില്‍ 2016 (14:04 IST)
2015 ൽ ചെന്നൈയിലെ ഏറ്റവും ആകർഷണമുള്ള സ്ത്രീ ആരെന്ന് ചെന്നൈ ടൈംസ് പ്രഖ്യാപിച്ചു. 2014 ൽ ഒന്നാം സ്ഥാനത്ത് നില നിന്നിരുന്ന സുന്ദരി ശ്രുതി ഹാസനേയും എമി ജാക്സണിനേയും പിന്തള്ളികൊണ്ടാണ് നയൻസ് ഒന്നാമതെത്തിയത്. 2013 ൽ ഒമ്പതാം സ്ഥാനത്തും കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തുമായിരുന്ന ഒറ്റയടിക്കാണ് മുന്നിലെത്തിയത്.

ഇരുപത്തി അഞ്ച് പേരാണ് പട്ടികയിൽ ഉള്ളത്. ഒരു തമിഴ് പടത്തിൽ പോലും അഭിനയിക്കാതെ മലയാളത്തിന്റെ മലർ വസതം സായ് പല്ലവിയും പട്ടികയിലുണ്ട്. പത്താം സ്ഥാനത്ത്. ശ്രുതി ഹാസൻ, എമി ജാക്സൺ, അനുഷ്ക ഷെട്ടി, തമന്ന, കാജൽ അഗർവാൾ എന്നിവർ രണ്ടു മുതൽ ആറു വരെയുള്ള സ്ഥാനത്തിൽ യഥാക്രമം എത്തി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തകർച്ച സമാന്തയ്ക്കാണ് കഴിഞ്ഞ രണ്ട് വർഷവും മൂന്നും നാലും സ്ഥാനത്ത് നിന്നിരുന്ന താരം ഒറ്റയടിക്ക് തലകുത്തി വീണത് ഏഴാം സ്ഥാനത്തേക്കായിരുന്നു. ഒരിക്കൽ പോലും പത്തിനു മുകളിലേക്ക് കയറാൻ കഴിയില്ലെന്ന് കരുതിയ തൃഷ എട്ടാം സ്ഥാനത്തെത്തി. മലയാളിയുടെ സ്വന്തം മേനകയുടെ മകൾ കീർത്തി സുരേഷ് ഒമ്പതിൽ എത്തി. അതും ആദ്യമായി. പത്താം സ്ഥാനത്തും മലയാള വസന്തം തന്നെ. സായ് പല്ലവി.

മഡോണ സെബാസ്റ്റ്യൻ, ഋതിക സിങ്, ഐശ്വര്യ രാജേഷ്, ആൻഡ്രിയ ജെറിമിയ, തപ്സി, ശ്രീദിവ്യ, പാർവ്വതി, നിത്യാമേനോൻ തുടങ്ങിയവരും പട്ടികയിൽ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :