Last Updated:
ശനി, 12 ജനുവരി 2019 (15:43 IST)
മുലപ്പാൽ വിറ്റ് 24 വയസ്സുകാരി നേടിയത് ലക്ഷങ്ങൾ. സൈപ്രസ് സ്വദേശിനിയാണ് റഫായേല ലാംപ്റോയാണ് കഥയിലെ നായിക. ഓൺലൈനായി മുലപ്പാൽ വിറ്റാണ് ഇവർ പണം സമ്പാദിക്കുന്നത്. ഇതുവരെയായി യുവതി സമ്പാദിച്ചത് 4500 പൗണ്ട് അതായത് നാലരലക്ഷം ഇന്ത്യൻ രൂപയാണ്.
കുറച്ച് നാളുകൾക്ക് മുമ്പ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ യുവതിക്ക് പ്രസവശേഷം അമിതമായി മുലപ്പാല്‍ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കി ഡോക്ടറെ സമീപിക്കുകയായിരുന്നു. റഫായേലയുടെ ശരീരഘടന മൂലമാണ് അമിതമായ രീതിയില്‍ മുലപ്പാല്‍ ഉണ്ടാകുന്നതെന്നും പാലില്ലാത്ത അമ്മമാരുടെ കുട്ടികള്‍ക്ക് അത് സ്റ്റോര്‍ ചെയ്തു നല്‍കാനുമാണ് ഡോകട്ര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
അത്തരം ആളുകളെ കണ്ടുകിട്ടാന്‍തന്നെ ബുദ്ധിമുട്ടായതിനാല്‍ ഓണ്‍ലൈനില്‍ മുലപ്പാല്‍ വില്‍ക്കാനുപദേശിച്ചത് ഒരു സുഹൃത്തായിരുന്നു. അത് വളരെയധികം വിജയകരമായി തീർന്നു. ഇതേത്തുടർന്ന് ഇതുവരെയായി യുവതി വിറ്റത് 50 ലിറ്റർ മുലപ്പാലാണ്.
എന്നാൽ ആവശ്യക്കാരിൽ കൂടുതലും ബോഡിബിൽഡർമാരാണ് എന്നതാണ് അതിശയകരം. മുലപ്പാലില്‍ പ്രോട്ടീനും വൈറ്റമിനും ഉള്ളതിനാലാണ് ആവശ്യക്കാരിൽ കൂടുതലും ഇത്തരക്കാർ ആകുന്നത്. ഡോക്‌ടർ നിർദ്ദേശിച്ച ഭക്ഷണക്രമങ്ങൾ കൃത്യമായി പാലിക്കുന്നതുകൊണ്ടുതന്നെ ഇനിയും ഇതേ അവസ്ഥയില്‍ 6 മാസം കൂടി തനിക്ക് മുലപ്പാല്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് റഫായേല പറയുന്നത്.