24 മണിക്കൂറിനിടെ 434 മരണം, 19,148 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 2 ജൂലൈ 2020 (10:23 IST)
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,148 പേർക്ക് രോഗബാധ. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷം കടന്നു. 6,04,641 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 434 പേർ രോഗബാധയെ തുടർന്ന് മരിച്ചു, ഇതോടെ മരണസംഖ്യ 17,834 ആയി


2,26,947 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 3,59,859 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 1,80,298 ആയി. 8,053 പേർ മഹരാഷ്ട്രയിൽ മരണപ്പെടുകയും ചെയ്തു. 94,049 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. 1,264 പേർക്ക് തമിഴ്നാട്ടിൽ ജീവൻ നഷ്ടമായി. ഡൽഹിയിൽ 89,802 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 2,803 പേർ മരണപ്പെട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :