ഡല്‍ഹിയില്‍ അതിശൈത്യം: വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി

ഡല്‍ഹിയില്‍ അതിശൈത്യം , വ്യോമ, റെയില്‍ ഗതാഗതങ്ങള്‍
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 18 ജനുവരി 2015 (11:27 IST)
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്. ഈ സാഹചര്യത്തില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ താറുമാറായിരിക്കുകയാണ്. 68 വിമാനങ്ങളുടെയും 50 ട്രെയിനുകളുടെയും സര്‍വീസുകള്‍ തടസപ്പെട്ടു.

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 47 വിമാനങ്ങളുടെ സര്‍വീസുകള്‍ സമയം വൈകുകയും 21 സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. രാവിലെ എട്ടു ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് ഡല്‍ഹി, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് എന്നവിടങ്ങളില്‍ രേഖപ്പെടുത്തിയത്.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ശൈത്യം പിടിമുറുക്കിയിരിക്കയാണ്. ശനിയാഴ്ച് മാത്രം
68 വിമാനസര്‍വീസുകള്‍ വൈകുകയും ആറെണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :