അഭിറാം മനോഹർ|
Last Modified വെള്ളി, 30 ഓഗസ്റ്റ് 2024 (18:14 IST)
മതിയായ കാരണങ്ങളില്ലാതെ ഒരു വീടിനകത്ത് മറ്റൊരു മുറിയില്‍ ഭാര്യ കിടന്നുറങ്ങുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് ഛത്തിസ്ഗഡ് ഹൈക്കോടതി. ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ശരിവെച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
2022ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹര്‍ജി സമര്‍പ്പിച്ചത്. 2021 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹദിവസവും പിന്നീടും തങ്ങള്‍ ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നും ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് മറ്റൊരു റൂമില്‍ കിടക്കാന്‍ തുടങ്ങിയതെന്നും ഭാര്യ വാദിച്ചു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് ഭര്‍ത്താവും വാദിച്ചു.