അനുബന്ധ വാര്‍ത്തകള്‍
- ഈ ജോലിയാണോ നിങ്ങളുടേത്! ലോകത്തെ ഏറ്റവും സമ്മര്‍ദ്ദം കൂടുതലുള്ള ജോലികള്‍ ഇവയാണ്
- റെയിൽവേയിൽ 13,000 ഒഴിവുകൾ, വിജ്ഞാപനം ഉടൻ
- ജോലിക്കനുയോജ്യമായ ഭക്ഷണ രീതിയാണോ നിങ്ങളുടേത്
- കമ്പ്യൂട്ടര്‍ ജോലിയാണോ, അമിതവണ്ണം ഉണ്ടാകാന്‍ സാധ്യത കൂടുതല്‍
- Saurabh Netravalkar: സൂപ്പര്‍ 8 ല്‍ എത്തുമെന്ന് പ്രതീക്ഷിച്ചില്ല; ലീവ് നീട്ടി ചോദിക്കാന്‍ നേത്രവാല്‍ക്കര്‍
ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ഭാര്യയ്ക്ക് ബാങ്കില്‍ ജോലി നല്കി
arjun family
ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ഭാര്യയ്ക്ക് ബാങ്കില്‍ ജോലി നല്കി. വേങ്ങേരി സര്‍വീസ് സഹകരണബാങ്കിലാണ് ജോലി നല്‍കിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യം പറഞ്ഞത്. ജോലി നല്‍കിയത് അവരുടെ ആവശ്യപ്രകാരമല്ലെന്നും ഇതൊരു ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. അര്‍ജുന്റെ വീട്ടുകാര്‍ അങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ടില്ലെന്നും എന്നാല്‍ നാട്ടിലെ ജനങ്ങളുടെ ആവശ്യമായിരുന്നു അതൊന്നും എല്ലാ നിലയിലും കാര്യങ്ങളിലെല്ലാം ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജോലി സ്വീകരിക്കാന്‍ തയ്യാറാണെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. നടന്നു പോകാവുന്ന ദൂരമേ ഉള്ളൂവെന്നും വീടിന്റെ അടുത്താണ് വെങ്ങേരി ബാങ്കെന്നും കൃഷ്ണപ്രിയ പറഞ്ഞു. അതേസമയം ഷിരൂരില്‍ തിരച്ചിലിനായി കര്‍ണാടക ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.