അലഹബാദ്|
Last Modified തിങ്കള്‍, 26 മെയ് 2014 (12:57 IST)
ഭാര്യയെ വക വരുത്താന്‍ ഭര്‍ത്താവ് എറിഞ്ഞ ആസിഡ്
ഭാര്യ സഹോദരിക്ക് മേല്‍ വീണ് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. യുവതി ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ യുവതി കോടതിയില്‍ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കൊല്ലാന്‍ തീരുമാനിച്ചു.
യുവതിയും അനിയത്തിയും കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍
സാധങ്ങള്‍ വാങ്ങാന്‍ എത്തി. ഇതേ സമയം ഭര്‍ത്താവ് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ എത്തി. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ അടുത്തെത്തി ആസിഡ് എറിയുകയായിരുന്നു. പക്ഷേ യുവതി ഒഴിഞ്ഞ് മാറി, ഇതേ സമയം അടുത്ത് നില്‍ക്കുകയായിരുന്ന അനിയത്തിയുടെ മുഖത്ത് ആസിഡ് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പൊലീസ് ഭര്‍ത്താവിനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.