കൂട്ടുകാരിയോടൊപ്പം പെണ്‍കുട്ടി ഒളിച്ചോടി; കൂടെയുള്ളത് ഭര്‍ത്താവെന്ന് വിശദീകരണം!

മധ്യപ്രദേശ്| Last Modified ഞായര്‍, 25 മെയ് 2014 (11:55 IST)
കൂട്ടുകാരിയെ പങ്കാളിയായി സ്വീകരിച്ച പെണ്‍കുട്ടിക്കെതിരെ മാതാപിതാക്കള്‍ രംഗത്ത്. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം. സത്ന സ്വദേശിയായ ഇരുപത്തിനാലു കാരി നിഖിത,​
രജിനി നഗര്‍ എന്നിവരാണ് കഥയിലെ "നായികമാര്‍". വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ നിഖിതയ്ക്കെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിഖിതയെയും രജിനി നഗറിനെയും പൊലീസ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ മാതാപിതാക്കളോടൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്ന തങ്ങള്‍ വിവാഹിതരാണെന്നും രജിനിയെ തന്റെ ഭര്‍ത്താവാണെന്നും വിശേഷിപ്പിച്ച് ഏവരെയും ഞെട്ടിക്കുകയും ചെയ്തു.

വീട്ടുകാരോടൊപ്പം പോകാന്‍
പൊലീസ് നിര്‍ബന്ധിച്ചപ്പോള്‍ താന്‍ ഒരു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നായിരുന്നു നിഖിതയുടെ വാദം. അതേസമയം നിരവധി പെണ്‍കുട്ടികളെ വശീകരിച്ച് വലയിലാക്കുന്ന രജിനിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :