കോൺഗ്രസിനെ ആര് നയിക്കും? ഖാർഗെയോ ഷിൻഡെയോ?യുവനേതാക്കളടക്കം പരിഗണനയിൽ

കോണ്‍ഗ്രസ് മുന്‍ ലോക്സഭാ കക്ഷി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

Last Modified വ്യാഴം, 4 ജൂലൈ 2019 (09:12 IST)
ഔദ്യോഗികമായി രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ തേടിയുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്. പതിവില്‍ നിന്നും വ്യത്യസ്തമായി യുവത്വത്തെക്കൂടി പരിഗണിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

കോണ്‍ഗ്രസ് മുന്‍ ലോക്സഭാ കക്ഷി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു ഷിന്‍ഡെ. അന്ന് റെയില്‍വെ, തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ഖാര്‍ഗെ. ഇരുവരും സോണിയാഗാന്ധിയോട് അടുത്ത ബന്ധമുള്ളയാളുകളാണ്.

രാഹുലിന്റെ നീരിക്ഷണത്തില്‍ പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരണമെന്നാണ്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ രാഹുല്‍ ആ കസേരയിലേക്ക് കാണുന്നുണ്ട്. അധ്യക്ഷനെ തിരഞ്ഞെടുക്കാതെ തീരുമാനം നീളുന്ന സാഹചര്യം വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :