‘ഇനി ഞാൻ ദേശീയ മുസ്ലിം’; അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു

ap abdullakutty , BJP , Congress , എപി അബ്ദുള്ളക്കുട്ടി , കോണ്‍ഗ്രസ് , നരേന്ദ്ര മോദി , ബി ജെ പി
ന്യൂഡല്‍ഹി| Last Modified ബുധന്‍, 26 ജൂണ്‍ 2019 (17:16 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എപി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു.

ബുധനാഴ്ച പാർലമെന്റിൽവച്ച് പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, വി മുരളീധരൻ, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു.

ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീങ്ങൾക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് ഇനി താൻ പ്രവർത്തിക്കുകയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിൽ ചേരാൻ മോദി ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :