അടുത്ത പ്രധാനമന്ത്രിയെ ഇന്ത്യ സഖ്യം തീരുമാനിക്കുമെന്ന് ഖാര്‍ഗെ; കെജ്രിവാള്‍ പരിഗണനയില്‍ !

എന്‍സിപിയും ശിവസേനയും പിളര്‍ന്നെങ്കിലും, മഹാരാഷ്ട്രയില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇന്ത്യ സഖ്യം ഉറപ്പിച്ചിട്ടുണ്ട്

Aravind Kejriwal
Aravind Kejriwal
രേണുക വേണു| Last Modified വെള്ളി, 24 മെയ് 2024 (11:36 IST)

രാജ്യത്ത് 'ഇന്ത്യ' മുന്നണി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യ സഖ്യം അടുത്ത പത്ത് വര്‍ഷത്തേക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ഭരണമാറ്റത്തിനുള്ള സൂചന നല്‍കുന്നുണ്ട്. സ്ത്രീകളില്‍ നിന്നുള്ള നല്ല പ്രതികരണങ്ങള്‍ ആത്മവിശ്വാസം പകരുന്നുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.

എന്‍സിപിയും ശിവസേനയും പിളര്‍ന്നെങ്കിലും, മഹാരാഷ്ട്രയില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇന്ത്യ സഖ്യം ഉറപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യ പങ്കാളികളാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു ഇരട്ട അക്ക സീറ്റുകള്‍ ലഭിക്കും. ഇന്ത്യ സഖ്യത്തില്‍ അസ്ഥിരതയില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യ മുന്നണി അരവിന്ദ് കെജ്രിവാളിനെ അടക്കം പരിഗണിച്ചേക്കുമെന്നാണ് വിവരം. മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി എന്നിവരും പരിഗണനയിലുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :