അഭിറാം മനോഹർ|
Last Modified ശനി, 6 ഫെബ്രുവരി 2021 (09:05 IST)
കർഷകസംഘടനകളുടെ രാജ്യവ്യാപകമായ ദേശീയപാത ഉപരോധം ഇന്ന്. പകൽ 12 മണി മുതൽ മൂന്ന് മണിവരെയാണ് ഉപരോധം. ഡൽഹി എൻസിആർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകൾ ഉപരോധിക്കുമെന്ന് ഭാരതീയ
കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും റോഡ് തടയൽ പിൻവലിച്ചിട്ടുണ്ട്. അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കും. സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തർക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും കിസാൻ മോർച്ചയുടെ നിർദേശമുണ്ട്.