സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന സൂചന നല്‍കി പ്രകാശ് ജാവദേക്കർ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ജൂണ്‍ 2020 (17:56 IST)
സിനിമ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന സൂചന നൽകി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. സിനിമ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടും പ്രൊഡക്ഷൻ ജോലി പുനരാരംഭിക്കുന്നത് സംബന്ധിച്ചും സിനിമ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ച നടത്തിയിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ 9,500ലധികം തീയറ്ററുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഉടൻ അടച്ചതിനാൽ വലിയ നഷ്ടമാണ് സിനിമ മേഖല നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണിലെ കൊവിഡ് രോഗബാധ സ്ഥിതിയും കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമെടുക്കുക എന്നാണ് പ്രകാശ് ജാവദേക്കര്‍ സൂചിപ്പിച്ചത്. സിനിമാമേഖലയുടെ തിരിച്ചുവരവിന് പ്രതിനിധികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :