1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Case against allu arjun for pooling crowds without permission

വൈഎസ്ആർസിപി സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങി, അല്ലു അർജുനെതിരെ കേസ്?

Allu Arjun, Elections
ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസെടുത്തു. വരണാധികാരിയുടെ അനുമതിയില്ലാതെ ആളെ കൂട്ടിയതിനെ തുടര്‍ന്നാണ് നന്ദ്യാല്‍ പോലീസ് താരത്തിനെതിരെ കേസെടുത്തത്.
 
നടന്‍ ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ചെന്നും തിരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി. അല്ലു അര്‍ജുന്റെ സുഹൃത്തായ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥി ശില്പ രവി ചന്ദ്ര റെഡ്ഡിക്കെതിരെയും കേസെടുത്തു. പ്രചാരണത്തിനായി അല്ലു അര്‍ജുന്‍ രംഗത്ത് വന്നതോടെ നൂറുകണക്കിന് ആളുകളാണ് താരത്തെ കാണാനായി തടിച്ചുകൂടിയത്.
 
അടുത്ത ലേഖനം
Loksabha Elections 2024: ലോകസഭാ തെരെഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് നാളെ, 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്