മുസ്‌ലിങ്ങൾ അല്ലാത്തവർക്ക് പൗരത്വം നൽകും, എത്രത്തോളം എതിർക്കുന്നുവോ അത്രത്തോളം പൗരത്വ നിയമം നടപ്പിലാക്കും എന്ന് അമിത് ഷാ

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2019 (18:46 IST)
ഡൽഹി: പൗരത്വ ഭേതഗതി നിയമത്തിൽ രാജ്യം മുഴുവൻ പ്രതിഷേധം ശക്തമാവുമ്പോഴും നിയമം നടപ്പാക്കുന്നതിൽനിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമത്തെ രാഷ്ട്രീയപരമായി എതിർത്തോളു പക്ഷേ പൗരത്വ ഭേതഗതി നിയമ നടപ്പിലാക്കുക തന്നെ ചെയ്യും എന്ന് അമിത് ഷാ വ്യക്തമാക്കി.

പൗരത്വ നിയമത്തെ എത്രത്തോളം എതിർക്കുന്നുവോ അത്രത്തൊളം എതിർക്കാം. പക്ഷേ നിയമവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുമുള്ള മുസ്‌ലിങ്ങളല്ലാത്ത അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകും. ഈ അഭയാർത്ഥികളുടെ സംരക്ഷണം മോദി സർക്കാർ ഉറപ്പുവരുത്തുമെന്നും അമിത് ഷാ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :