വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 17 ഡിസംബര്‍ 2019 (18:03 IST)
ഹോട്ട് അൻഡ് ക്യൂട്ട്, ബോളിവുഡിൽ ജാൻവിക്കുള്ള വിഷേഷണം അക്ഷരാർത്ഥത്തിൽ ശരിതന്നെ. അത് താരം പങ്കുവക്കുന്ന ഓരോ ചിത്രങ്ങളിൽ നിന്നും വ്യക്തമാകും. സോഷ്യൽ മീഡിയയിൽ എപ്പോഴും ജാൻവി സജീവ ചർച്ചാ വിഷയമാണ്. ജാൻവി ധരിക്കറുള്ള വസ്ത്രങ്ങൾ തന്നെയാണ് മിക്കപ്പോഴും ചർച്ചയാവാറുള്ളത്. ഇപ്പോഴിതാ വീണ്ടും താരത്തിന്റെ
ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
പർപ്പിൾ കളർ സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ജാൻവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരധകരുടെ മനം കവർന്നിരിക്കുന്നത്. വലിയ മേക്കപ്പോ അധികം ആഭയണങ്ങളോ ഇല്ല, ആഭരണങ്ങളായി കമ്മലും മോതിരവും മാത്രം. സാരിയോട് ഇണങ്ങുന്ന തരത്തിലുള്ള സൊഫ്റ്റ് പിങ്ക് ടോണിലുള്ള മേക്കപ്പും.
മനീഷ് മൽഹോത്രയുടെ ബദ്‌ല കളക്ഷൻസിൽനിന്നുമുള്ളതാണ് സാരി. സാരിയുടെ ആതേ നിറത്തിലുള്ള ബ്രാലെറ്റ് ബ്ലൗസാണ് ജാൻവി ധരച്ചീരിക്കുന്നത്. റോസ് ഗോൾഡ് ഡയമണ്ട് ചന്ദേലിയർ കമ്മലുകളാണ് കാതുകളിൽ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ തന്‌യ ഗൗരിയാണ് ഈ സ്റ്റൈലിന് പിന്നിൽ.