മുഴുവൻ എസ്‌യുവികളെയും ഇലക്ട്രിക് ആക്കാൻ ജീപ്പ്, ആദ്യമെത്തുക റാംങ്ക്ളറിന്റെ ഹൈബ്രിഡ് പതിപ്പ്

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 17 ഡിസം‌ബര്‍ 2019 (17:01 IST)
കോംപാസിലൂടെയാണ് ഐകോണിക് വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യയിലേക്ക് കടന്നുവരുന്നത്. ആദ്യ വാഹനം തന്നെ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന സ്വന്തമാക്കിയതോടെ ജീപ്പിന്റെ ഓരോ ജനപ്രിയ വാഹനങ്ങളും പിന്നീട് ഇന്ത്യൻ മണ്ണിലെത്തി. ഇപ്പോഴിതാ എല്ലാ എസ്‌യുവികളെയും ഇലക്ട്രിക്ക് ആക്കാൻ ഒരുങ്ങുകയാണ് ജീപ്പ്.

ഇലക്ടിക് പതിപ്പുകൾ ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യം റാംങ്ക്‌ളറിന്റെ ഹൈബ്രിഡ് പതിപ്പിനെ ജീപ്പ് വിപണിയിലെത്തിക്കും. ഗ്രാന്റ് ചെറോക്കി, ഗ്രാന്റ് വാഗോനീര്‍, ന്യൂ ഗ്രാന്റ് വാഗോനീർ എന്നീ വാഹനങ്ങളുടെ ഹൈബ്രിഡ് പതിപ്പുകളും ജിപ്പ് പുറത്തിറക്കും. 2021ലായിരിക്കും ഈ വാഹനങ്ങൾ വിപണിയിൽ എത്തുക.

2022ഓടെ പത്ത്
ഹൈബ്രിഡ് വാഹനങ്ങളും നാല് സമ്പൂർണ ഇലക്ട്രിക് എസ്‌യുവികളും വിപണിയിലെത്തിക്കാനാണ് ജീപ്പ് ലക്ഷ്യംവക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച് അധികം വൈകാതെ തന്നെ ജീപ്പിന്റെ ഇലക്ട്രിക് എസ്‌യുവികൾ ഇന്ത്യൻ വിപണിയിലും എത്തും. കോംപാസിന്റെ സെവൻ സീറ്റർ പതിപ്പായിരിക്കും അടുത്തതായി ജീപ്പ് ഇന്ത്യൻ വിപണിയിൽ എത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :