Sumeesh|
Last Modified വ്യാഴം, 26 ജൂലൈ 2018 (17:13 IST)
കൊൽക്കത്ത്:
പശ്ചിമ ബംഗാൾ ഇനിമുതൽ
ബംഗ്ല എന്ന പേരിൽ അറിയപ്പെടും. സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാക്കികൊണ്ടുള്ള ബിൽ നിയമ സഭയിൽ പാസായി. തീരുമാനത്തിൽ കേന്ദ്രത്തിന്റെ അനുമതി കൂടി ലഭിച്ചാൽ പുതിയ പേര് പ്രാബല്യത്തിൽ വരും.
സംസ്ഥാനങ്ങളുടെ പേര് അക്ഷരമാല ക്രമത്തിൽ വരുമ്പോൾ ഏറ്റവും അവസാനമാകുന്നതുകൊണ്ടാണ് പശ്ചിമ ബംഗാൾ എന്ന് പേര് മറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇക്കാരണത്താൽ തന്നെ നേരത്തെ
കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിന്റെ പേര് ഇംഗ്ലീഷിൽ ബംഗാൾ എന്നും ബംഗാളിയിൽ ബംഗ്ല എന്നും പുനർ നാമകരണം ചെയ്തിരുന്നു.
എന്നാൽ ഇംഗ്ലീഷിലും ബംഗാളിയിലും ഹിന്ദിയിലും ബംഗ്ല എന്ന് പുനർ നാമകരണം ചെയ്യണം ചെയ്യുന്നതിനായാണ് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി വ്യക്തമാക്കി. നേരത്തെ പശ്ചിം ബംഗോ എന്ന് പേര് മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രം ഇതിന് അനുമതി നൽകിയിരുന്നില്ല.