വെസ്പ നോട്ടെ ഇന്ത്യന്‍ വിപണിയില്‍

Sumeesh| Last Modified വ്യാഴം, 26 ജൂലൈ 2018 (16:24 IST)
വെസ്പ നോട്ടെ പിയാജിയോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. വെസ്പ LX 125 മോഡലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന വാഹനത്തിന് 70,285 രൂപയാണ് ഡൽഹിയിലെ എക്സ് ഷോറും വില. പുതിയ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 2000 നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

പൂർണ്ണമായും കറുപ്പ് നിറത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത് എന്നതണ് വെസ്പ നോട്ടെ പിയാജിയോവിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളാണ് വാഹനത്തിനു നൽകിയിരിക്കുന്നത്. മുന്നിൽ 150mm, പിന്നിൽ 140 mm ഡ്രം ബ്രേക്കുകളാണ് ഉള്ളത്

9.5 ബി എച്ച് പി കരുത്തും 9.9 എൻ എം ടോർക്കുംപരമാവധി സൃഷ്ടിക്കാനാവുന്ന 125 സിസി എയര്‍ കൂള്‍ഡ് സിംഗിൾ സിലിണ്ടര്‍ എഞ്ചിന് വാഹനത്തിന് കരുത്ത് പകരുന്നത്. സിവിടി ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുക. മണിക്കൂറിൽ 100 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :