ബഡ്ജറ്റ് 2014: മദ്യത്തിന് വിലകുറയും

ന്യൂഡല്‍ഹി| vishnu| Last Updated: വ്യാഴം, 10 ജൂലൈ 2014 (14:12 IST)
പൊതു ബജറ്റ് പ്രഖ്യാപിച്ചു കഴിഞ്ഞതൊടെ രാജ്യത്ത് മദ്യം, ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണ്‍,സോപ്പ് എന്നിവയ്ക്ക് വിലകുറയുമെന്ന് ഉറപ്പായി.

മീഥെയ്ന്‍, ഈഥെയ്ന്‍ എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചതുമൂലം അവയുടെ വിലയും കുറയും. 19 ഇഞ്ചിനു താഴെ വലിപ്പമുള്ള എല്‍സിഡി, എല്‍ഇഡി പാനലുകള്‍,ബാറ്ററി, പായ്ക്ക് ചെയ്ത ഭക്ഷനങ്ങള്‍,കമ്പ്യൂട്ടര്‍,ചെരുപ്പ് തുടങ്ങിയവയ്ക്കും വിലകുറയും.

ടെലകമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍,ഇറക്കുമതി ചെയ്ത കമ്പ്യൂട്ടര്‍ ഘടകങ്ങള്‍,സ്മാര്‍ട്ട് കാര്‍ഡുകള്‍,
കളര്‍ ടെലിവിഷന്‍ പിക്ചര്‍ ട്യൂബുകള്‍,
ഡയമണ്ട്- രത്ന ആഭരണങ്ങള്‍,
കോപ്പര്‍ വയര്‍,
സോളാര്‍ ഉപകരണങ്ങള്‍,ഫുഡ് പ്രോസസിങ്ങ് യന്ത്രങ്ങള്‍,ബയോഗ്യാസ് പ്ളാന്റ് അനുബന്ധ ഉപകരണങ്ങള്‍
തുടങ്ങിയവയ്ക്കും വില കുറയും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :