ബഡ്ജറ്റ് 2014: ചെലവ് 17,94.892 കോടി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 10 ജൂലൈ 2014 (12:55 IST)
നടപ്പു വര്‍ഷം മൊത്തം ചെലവ് 17,94,892 കോടി രൂപ പ്രതീക്ഷിക്കുന്നതായി ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. ജിഡിപിയുടെ 2.1 ശതമാനം റെവന്യൂ കമ്മിയാണെന്നും അസ്ദ്ദേഹം പറഞ്ഞു.

ദേശീയ-സംസ്ഥാന പാതാ വികസനത്തിന് 37,800 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക വാര്‍ത്താ ചാനല്‍ തുടങ്ങുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി അറിയിച്ചു.

അസംഘടിത മേഖലകളുടെ വികസനത്തിനും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്കും 1000കോടി രൂപ വീതം അനുവദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :