ബഡ്ജറ്റ് 2014: ഗംഗാ ശുചീകരണത്തിന് 4,400 കോടി അനുവദിച്ചു

ന്യൂഡല്‍ഹി| VISHNU.NL| Last Updated: വ്യാഴം, 10 ജൂലൈ 2014 (12:50 IST)
ഗംഗാ ശുചീകരണത്തിന് 4,400 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. ബജറ്റില്‍ അനുവദിച്ചു. ആറു വര്‍ഷം കൊണ്ട് ഗംഗാ ശുചീകരണം പൂര്‍ത്തിയാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുന്നുണ്ട്.
ഗംഗയ്ക്കായി എന്‍ആര്‍ഐ ഫണ്ട് രൂപീകരിക്കും. ഗംഗാ ശുചീകരണം ബിജെപിയുടെ തെരഞ്ഞെടുപ്പ് വഗ്ദാനമായിരുന്നു.

രാജ്യത്ത് ദേശീയ സ്പോര്‍ട്സ് അക്കാഡമി സ്ഥാപിക്കും. ജമ്മു കശ്മീരിലെ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ സ്റ്റേഡിയങ്ങളുടെ നവീകരണത്തിന് 200 കോടി രൂപയുടെ പ്രത്യേക പദ്ധതി. ഇതു കൂ‍ടാതെ കാശ്മീരി പണ്ഡിറ്റുകളുടെ പുനര്‍ധിവാസത്തിന് 500 കോടിയും അനുവദിച്ചിട്ടുണ്ട്.

മണിപ്പൂരില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുന്നതിനു 100 കോടി രൂപ അനുവദിച്ചു. ഏഷ്യന്‍ - കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങളുടെ പരിശീലനത്തിനു തുക അനുവദിച്ചു. ഉത്തരഖണ്ഡില്‍ ഹിമാലന്‍ സ്റ്റഡീസ് നാഷണല്‍ അക്കാഡമി സ്ഥാപിക്കും. ഉത്തര-പൂര്‍വ റെയില്‍ ഗതാഗതം വിപുലീകരിക്കുന്നതിന് 1000 കോടി. ഉത്തര പൂര്‍വ മേഖലകള്‍ക്കായി പുതിയ 24x7 ചാനല്‍ സ്ഥാപിക്കും എന്നും ബജറ്റ് പ്രഖ്യാപിക്കുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :