ബഡ്ജറ്റ് 2014: വിഴിഞ്ഞത്തിന് സഹായമില്ല

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 10 ജൂലൈ 2014 (12:32 IST)
സ്വകാര്യ - പൊതുമേഖലാ പങ്കാളിത്തത്തോടെ രാജ്യത്തു പുതിയ പതിനാറ് തുറമുഖങ്ങള്‍ നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനത്തില്‍ വിഴിഞ്ഞത്തിനേ പറ്റി പ്രഖ്യാപനമില്ല. തെര്‍മല്‍ പവര്‍ ടെക്നോളജിക്ക് 100 കോടി അനുവദിച്ചു.

കൂടാതെ തമിഴ്നാട്ടിലും രാജസ്ഥാനിലും 500 കോടിയുടെ സോളാര്‍ വൈദ്യുതി പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളുടെ നിര്‍മാണത്തിനു പിപിപി മോഡല്‍ സ്വീകരിക്കും. രാജ്യത്ത് ഇപ്പോള്‍ 15,000 കിലോമീറ്റര്‍ വാതക പൈപ് ലൈനുകളുണ്ട്. പിപിപി മോഡല്‍ വഴി ഇത് ഇരട്ടിയാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :