ബഡ്ജറ്റ് 2014: ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് 5 ലക്ഷം വീതം ധനസഹായം

ന്യൂഡല്‍ഹി| vishnu| Last Modified വ്യാഴം, 10 ജൂലൈ 2014 (12:04 IST)
ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. കാര്‍ഷിക മേഖലയിലെ സംഭരണ സൗകര്യം വിപുലപ്പെടുത്തുന്നതിന് 5000 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.

വില സ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപയുടെ വിഹിതം ബജറ്റില്‍ അനുവദിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.

മണ്ണു പരിശോധനാ ലബോറട്ടറികള്‍ക്ക് 100 കോടിയും നീക്കിവച്ചു. കാലാവസ്ഥാ മാറ്റങ്ങളുമായി ബന്ധപ്പെട്ട് നാഷണല്‍ അഡാപ്റ്റേഷന്‍ ഫണ്ട് രൂപീകരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :