വാഷിങ്ടണ്‍|
jibin|
Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (11:31 IST)
ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ മറിച്ചിടണം എന്നതിനപ്പുറത്ത് മറ്റൊരു അജണ്ടയും തനിക്ക് ഇല്ലായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. എട്ടുവര്‍ഷത്തെ ഭരണത്തിനിടയിലെ തന്റെ ഏറ്റവും വലിയ പിഴയായിരുന്നു ലിബിയയില്‍ നടത്തിയത്. ഗദ്ദാഫിക്കുശേഷം
ലിബിയ എന്തായിരിക്കണമെന്നതു സംബന്ധിച്ച് കൃത്യമായ പദ്ധതിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗദ്ദാഫിയെ പുറത്താക്കിയാല്‍ പിന്മുറക്കാരെ കണ്ടത്തെി അധികാരമേല്‍പിക്കുന്നതിനെ കുറിച്ച് വ്യക്തമായ തീരുമാനങ്ങള്‍ താന്‍ കണ്ടെത്തിയിരുന്നില്ല. അമേരിക്ക ഇടപെട്ടാല്‍ ആ രാജ്യത്ത് എല്ലാം ശരിയാകുമെന്ന തോന്നലാണ്. ഗദ്ദാഫിയെ അട്ടിമറിക്കാന്‍ കാരണമാക്കിയത്. എന്നാല്‍ ആ രാജ്യം ഭീകരരുടെ കൈകളിലേക്കും അശാന്തിയിലേക്കും നീങ്ങുകയായിരിക്കുമെന്നും ഒബാമ വ്യക്തമാക്കി.
അമേരിക്കന്‍ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ്
ഗദ്ദാഫിയെ മറിച്ചിടലില്‍ കവിഞ്ഞ് അജണ്ടകളില്ലായിരുന്നുവെന്ന് ഒബാമ കുറ്റസമ്മതം നടത്തിയത്. നിലവില്‍ ഭരണരംഗത്ത് കടുത്ത അരാജകത്വം നിലനില്‍ക്കുന്ന ലിബിയയുടെ അവസ്ഥക്ക് കാരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അടക്കമുള്ള യൂറോപ്യന്‍ നേതാക്കളടക്കളാണെന്നാണ് ഒബാമ നേരത്തെ പറഞ്ഞത്. അഞ്ചു വര്‍ഷത്തിനിടെ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ലിബിയയില്‍ നാലു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായിട്ടുണ്ട്.