വിവേകാനന്ദൻ പൗരത്വ നിയമത്തിന് എതിരായിരുന്നു, ട്വീറ്റ് ചെയ്ത് അബദ്ധത്തിൽ കുടുങ്ങി ബിജെപി നേതാവ്

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 13 ജനുവരി 2020 (15:12 IST)
പനാജി: വിവേകാനന്ദ സ്വാമി ദേശീയ ജനസംഖ്യ രജിസ്റ്ററിനും, പൗർത്വ ഭേതഗതി നിയമത്തിനും എതിരായിരുന്നു എന്ന് ട്വീറ്റ് ചെയ്ത അബദ്ധത്തിൽ കുടുങ്ങി ബിജെപി നേതാവ്. ഗോര്യിലെ മുതിർന്ന ബിജെപി നേതാവും, മുൻ എംപിയായ നരേന്ദ്ര സവൈക്കറാണ് ട്വീറ്റ് ചെയ്ത് അബദ്ധത്തിപ്പെട്ടത്. വിവേകാനന്ദന്റെ ജൻമവാർഷിക ദിനത്തിലായിരുന്നു ബിജെപി നേതാവീന്റെ ട്വീറ്റ്.

വിവേകാനന്ദന്റെ പ്രശസ്തമായ ചിക്കഗോ പ്രസംഗത്തിലെ ഭാഗമാണ് ബിജെപി നേതാവ് പോസ്റ്റ് ചെയ്തത്. 'ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും സകല മതത്തിൽ ഉൾപ്പെട്ട എല്ലാ അഭയാർത്ഥികൾക്കും പീഡിതർക്കും അഭയം നൽകുന്ന ഒരു രാജ്യത്ത് നിന്നാണ് വരുന്നത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു' എന്ന പ്രസംഗ ഭാഗമാണ് സവൈക്കർ ട്വീറ്റിൽ ഉൾപ്പെടുത്തിയത്.

വിവേകാനന്ദ സ്വാമി എൻആർസിക്കും, പൗരത്വ ഭേതഗതി നിയമത്തിനും, ഹിന്ദുത്വയ്ക്കും എതിരായിരുന്നു എന്ന തരത്തിലുള്ള ഹാഷ്ടാഗുകൾ ചേർത്തുകൊണ്ടായിരുന്നു ട്വീറ്റ്. അബദ്ധം പറ്റി എന്ന് മനസിലായതോടെ സവൈക്കർ ട്വീറ്റ് പിൻവലിച്ച് തടിതപ്പി. അബദ്ധങ്ങൾ മനുഷ്യ സഹജമാണ് എന്നും തെറ്റ് തിരുത്തിയെന്നും പറഞ്ഞ് പിന്നാലെ മറ്റൊരു ട്വീറ്റ്കൂടി സവൈക്കർ പോസ്റ്റ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :