വെബ്‌ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 13 ജനുവരി 2020 (14:04 IST)
കോംപാക്ട് എസ്‌യുവി ശ്രേണിയിൽ പുതിയ വാഹനത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. HBC എന്ന കോഡ് നാമത്തിൽ വാഹനത്തിന്റെ നിർമ്മാണം കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പുതിയ വാഹനത്തിന് കിഗർ എന്നാണ് പേര് നൽകിയിരിക്കുന്നത് എന്നാണ് സൂചന.
വാഹനത്തെ അടുത്തമാസം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. എന്നാൽ ഈ വർഷം രണ്ടാം പകുതിയിൽ മാത്രമേ വാഹനം ഇന്ത്യൻ വിപണിയിൽ എത്തൂ. റെനോയുടെ ക്വിഡ്, ട്രൈബർ എന്നിവ ഒരുക്കിയിരിക്കുന്ന അതേ സിഎംഎഫ് എ പ്ലാറ്റ്ഫോമിൽ തന്നെയാണ് കിഗറിനെയും ഒരുക്കുന്നത്.
ഡസ്റ്ററിന്റെയും ട്രൈബറിന്റെ ഡിസൈനുകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തെ റെനോ ഒരുക്കുന്നത്. ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറായിരിക്കും വാഹനത്തിൽ ഉണ്ടാവുക. 71 ബിഎച്ച്പി കരുത്തും, 96 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ടർബോ ചാർജ്ഡ് എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുക. 5 സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷനുകൾ ഈ വാഹനത്തിൽ ലഭ്യമായിരിക്കും.