കശ്‌മീരില്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട മേജറോട് സെവാഗ് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു

യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട മേജറോട് സെവാഗ് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു

  Virender Sehwag , Major Leetul Gogoi , Jammu Kashmir , jammu , kashmir , Sehwag , veeru , മേജർ നിതിൻ ഗോഗോയ് , വീരേന്ദ്രര്‍ സെവാഗ് , സെവാഗ് , വീരു , ഫറൂഖ് അഹമ്മദ്ഖാൻ , മേജർ , നിതിൻ
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 23 മെയ് 2017 (14:37 IST)
കശ്‌മീരിലെ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷനേടാന്‍ യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ട ഗോഗോയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗ് രംഗത്ത്.

കലാപത്തിനെതിരായ മികച്ച പ്രവര്‍ത്തനത്തിന് മേജർക്ക് സേനയുടെ ആദരം ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു സെവാഗിന്റെ അഭിനന്ദനവും സന്ദേശവും പുറത്തുവന്നത്.

“ അംഗീകാരം ലഭിച്ചതിന് അഭിനന്ദനങ്ങൾ മേജർ നിതിൻ ഗോഗോയ്,​ നമ്മുടെ സൈനികരെ താങ്കൾ സുരക്ഷിതരാക്കിയിരിക്കുന്നു ” - എന്നായിരുന്നു വീരുവിന്റെ സന്ദേശം.

പ്രതിഷേധക്കാരില്‍ നിന്ന് കല്ലേറ് ശക്തമായതോടെയാണ് എന്ന യുവാവിനെ നിതിൻ ഗോഗോയ് ജീപ്പിനു മുന്നിൽ കെട്ടിയിട്ടത്. ഏപ്രിൽ ഒമ്പതിന് ശ്രീനഗർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു ഈ സംഭവം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :