ഞങ്ങള്‍ക്ക് ഭയമാണ്, ഇന്ത്യയുടെ ആയുധപ്പുരയില്‍ അവ നിര്‍മിച്ചു കൂട്ടുന്നു - പാകിസ്ഥാന്‍ ഭയത്തിന്റെ മുള്‍മുനയില്‍

ഇ​ന്ത്യ വ​ൻ​തോ​തി​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നെ​ന്നു പാ​കിസ്ഥാൻ

 India , pakistan , Jammu kashmir , jammu , NSG , Narendra modi , modi , India , നഫീസ് സഖറിയ , പാകിസ്ഥാന്‍ , ആണവ സാമഗ്രികൾ , നഫീസ് സഖറിയ , ആ​ണ​വാ​യു​ധ​ങ്ങ​ൾ , ആണവ സാങ്കേതിക വിദ്യ
ഇസ്‌ലാമാബാദ്| jibin| Last Modified വെള്ളി, 19 മെയ് 2017 (20:46 IST)
സമാധാന ആവശ്യങ്ങൾക്കെന്ന പേരിൽ ഇ​ന്ത്യ വ​ൻ​തോ​തി​ൽ നി​ർ​മി​ക്കു​ന്നു​ണ്ടെ​ന്ന
ആ​രോ​പ​ണ​വു​മാ​യി പാ​കിസ്ഥാന്‍. ലോ​ക​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​വ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ണ​വ​പ​ദ്ധ​തി​ക​ളെന്നും പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

എൻഎസ്ജി അനുമതിയോടെ സ്വന്തമാക്കിയ ഇന്ത്യ ആയുധ രൂപത്തിലേക്ക് മാറ്റുകയാണ്. ഇന്ധനം, ആണവ സാമഗ്രികൾ, എന്നിവ ആയുധ നിർമാണത്തിനായി ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഈ നീക്കങ്ങള്‍ പാകിസ്ഥാന് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നും നഫീസ് സഖറിയ പറഞ്ഞു.

ഇ​ന്ത്യ​ക്ക് ആ​ണ​വ സാ​മ​ഗ്രി​ക​ൾ ന​ൽ​കു​മ്പോഴും ഇ​ന്ത്യ​യു​ടെ എ​ൻ​എ​സ്ജി അം​ഗ​ത്വ വി​ഷ​യം പ​രി​ഗ​ണി​ക്കു​മ്പോഴും ഇ​ക്കാ​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്ക​ണം. ഇത്തരമൊരു ഭീഷണി നേരത്തെ മുതലുണ്ടെങ്കിലും ഇതുവരെ തങ്ങളത് വകവച്ചിരുന്നില്ലെന്നും നഫീസ് സഖറിയ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :