ബിജെപി എംഎല്‍എയുടെ നടപടി അറപ്പുളവാക്കുന്നു; ശക്തിമാനു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു- കോഹ്‌ലി

ബിജെപി എംഎല്‍എ ഗണേഷ് ജോഷി കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്

  ബിജെപി എംഎല്‍എ ഗണേഷ് ജോഷി , കുതിരയുടെ കാല്‍ തല്ലിയൊടിച്ചു , ഗണേഷ് ജോഷി , വിരാട് കോഹ്‌ലി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 19 മാര്‍ച്ച് 2016 (00:31 IST)
കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബിജെപി എംഎല്‍എ ഗണേഷ് ജോഷിക്കെതിരെ ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. മിണ്ടാപ്രാണിയായ കുതിരയുടെ കാല്‍ തല്ലിയൊടിച്ച അദ്ദേഹത്തിന്റെ നടപടി ഞെട്ടിക്കുന്നതും അറപ്പുളവാക്കുന്നതുമാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ട്വിറ്ററിലൂടെ കോഹ്‌ലി വ്യക്തമാക്കി.

തിങ്കളാഴ്ച നടന്ന ബിജെപി മാര്‍ച്ചിനിടെയാണ് ബിജെപി എംഎല്‍എ ഗണേഷ് ജോഷി കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പ്രമുഖര്‍ എംഎല്‍എക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മേനേക ഗാന്ധി അടക്കം സ്വന്തം പാര്‍ട്ടി നേതാക്കളും ഗണേഷ് ജോഷിക്കെതിരെ രംഗത്തെത്തിയെരുന്നു. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി ഗണേഷ് ജോഷിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :