കുതിരയുടെ കാലൊടിച്ചതിൽ താൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ പകരം തന്റെ കാലെടുത്ത് ത്യാഗം ചെയ്യാന്‍ തയ്യാറെന്ന് ബിജെപി എം എല്‍ എ

കുതിരയുടെ കാലൊടിച്ചതിൽ താൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ പകരം തന്റെ കാലെടുത്ത് ത്യാഗം ചെയ്യാന്‍ തയ്യാറെന്ന് ബിജെപി എം എല്‍ എ

ഡെറാഡൂണ്| aparna shaji| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (12:13 IST)
ഉത്തരാഗണ്ഡില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ മാർച്ചിത്തിരയുടെ കാൽ തല്ലിയോടിച്ച സംഭവത്തിൽ താൻ തെറ്റുകാരനാണെങ്കിൽ തന്റെ കാലുകൾ മുറിച്ച് ത്യാഗം ചെയ്യുമെന്ന് ബിജെപി എംഎല്‍എ ഗണേഷ് ജോഷി അറിയിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടത്തിയ സമരം പോലീസ് തടഞ്ഞപ്പോൾ ആയിരുന്നു ഗണേഷ് ജോഷിയുടെ നീചമായ പ്രവൃത്തി.

കുതിരയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ താൻ തെറ്റുകാരനല്ല എന്ന് വാദിച്ച് കൊണ്ട് എം എം എ നേരത്തേ രംഗത്ത് വന്നിരുന്നു. സംഭവം നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നില്ല എന്നുമാണ് യുടെ വാദം. കുതിരയുടെ കാൽ തല്ലിയൊടുക്കുന്ന ദൃശ്യങ്ങ‌ൾ പുറത്തു വന്നപ്പോഴായിരുന്നു എം എൽ എ പ്രതികരിച്ചത്.

നിരവധി ക്യാമറകൾക്ക് മുൻപിൽ എം എൽ എ നടത്തിയ പ്രകടനത്തിന്റെ ചിത്രങ്ങ‌ളും ദൃശ്യങ്ങ‌ളും ലോകമാകെ കാണുമ്പോഴാണ് കുതിരയെ തല്ലിയത് താനല്ലെന്നും താൻ മാർച്ചിൽ പങ്കെടുത്തിട്ടില്ലെന്നും വാദിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :