എ ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ വിരാട് കൊഹ്‌ലി ഗായകനാകുന്നു: ഫുട്‌സാല്‍ ലീഗിന്റെ ഒദ്യോഗിക ഗാനം പുറത്തിറങ്ങി - വീഡിയോ

ഫുട്‌സാല്‍ ലീഗിന്റെ ഒദ്യോഗിക ഗാനം പുറത്തിറങ്ങി.

futsal premier league, virat kohli, a r rahman ഫുട്‌സാല്‍ പ്രീമിയര്‍, വിരാട് കൊഹ്ലി, എ ആര്‍ റഹ്മാന്‍
സജിത്ത്| Last Modified വെള്ളി, 8 ജൂലൈ 2016 (14:17 IST)
ഫുട്‌സാല്‍ ലീഗിന്റെ ഒദ്യോഗിക ഗാനം പുറത്തിറങ്ങി. എ ആര്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തില്‍ വിരാട് കൊഹ്‌ലി ഗായകനാകുന്നു എന്നതാണ് ഈ ഗാനത്തിന്റെ പ്രധാന സവിശേഷത. ഇന്ത്യന്‍ സംരംഭകനായ ബാലു നായരാണ് ഫുട്‌സാല്‍ ലീഗിനു പിന്നില്‍.

മുന്‍ ലോക ഫുട്‌ബോളര്‍ ലൂയിസ് ഫിഗോ പ്രസിഡന്റായ ഫുട്‌സാല്‍ ലീഗിന്റെ അംബാസഡര്‍ കൂടിയാണ് വിരാട് കൊഹ്‌ലി. ചെറിയ കോര്‍ട്ടില്‍ അഞ്ച് പേരടങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരുമായി ആരംഭിക്കുന്ന പ്രീമിയര്‍ ഫുട്‌സാല്‍ മത്സരത്തിന്റെ ഔദ്യോഗിക ഗാനമാണ് റഹ്മാനും കോഹ്‌ലിയും ചേര്‍ന്ന് ആലപിക്കുന്നത്. എ ആര്‍ റഹ്മാന്‍ ആദ്യമായാണ് പ്രീമിയര്‍ ലീഗിന് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തുന്നത്.

ജൂലായ് 15 മുതലാണ് ഫുട്‌സാല്‍ പ്രീമിയര്‍ ആരംഭിക്കുന്നത്. എട്ട് ടീമുകളാണ് ഫുട്‌സാല്‍ ലീഗില്‍ അണിനിരക്കുന്നത്. കൊച്ചി അടക്കം ഇന്ത്യയിലെ എട്ടു നഗരങ്ങള്‍ കേന്ദ്രമായ ഫ്രാഞ്ചൈസികളെ പങ്കെടുപ്പിച്ചാണ് മത്സരം നടത്തുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് മറ്റു ടീമുകള്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :