സച്ചിന്റെ റെക്കോർഡുകൾ മറികടക്കാന്‍ വിരാട് കോഹ്‌ലിക്ക് സാധിക്കുമെന്ന് മുന്‍പരിശീലകൻ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ പേരിലുള്ള റെക്കോർഡുകൾ മറികടക്കാന്‍ വിരാട് കോഹ്‌ലിക്ക് സാധിക്കുമെന്ന് കോഹ്‍ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ. സ്വന്തം കഴിവിനേക്കുറിച്ച് കോഹ്ലിക്ക് ഉറച്ച വിശ്വാസമാണുള്ളത്.

ന്യൂഡൽഹി, സച്ചിന്‍ തെൻഡുൽക്കര്‍, വിരാട് കോഹ്‌ലി Newdelhi, Sachin Tendulkar, Virat Kohli
ന്യൂഡൽഹി| rahul balan| Last Modified ബുധന്‍, 1 ജൂണ്‍ 2016 (20:39 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ പേരിലുള്ള റെക്കോർഡുകൾ മറികടക്കാന്‍ വിരാട് കോഹ്‌ലിക്ക് സാധിക്കുമെന്ന് കോഹ്‍ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ. സ്വന്തം കഴിവിനേക്കുറിച്ച് കോഹ്ലിക്ക് ഉറച്ച വിശ്വാസമാണുള്ളത്. ഇതാണ് മറ്റുള്ളവരിൽ നിന്ന് കോഹ്‌ലിയെ വ്യത്യസ്തനാക്കുന്നതെന്നും രാജ്കുമാർ ശർമ പറഞ്ഞു.

നിലവിൽ കോഹ്ലി മികച്ച ഫോമിലാണുള്ളത്. കോഹ്‌ലിയേപ്പോലെ സ്ഥിരതപുലര്‍ത്തുന്ന കളിക്കുന്ന താരം ഇന്ത്യന്‍ ടീമില്‍ ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യാന്തരത്തില്‍പ്പോലും ഇത്തരം താരങ്ങള്‍ വളരെ വിരളമാണ്. അദ്ദേഹത്തിന്റെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ സച്ചിന്റെ റെക്കോർഡുകൾ തകർക്കുന്ന കാലം വിദൂരമല്ലെന്നും ശര്‍മ പറഞ്ഞു.

പൂര്‍ണ പരാജയമായിരുന്ന 2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കോഹ്‌ലി തനിക്ക് പറ്റിയ തെറ്റുകളെക്കുറിച്ച് വിശദമായി പഠിച്ച് തിരുത്തലുകള്‍ വരുത്തി. അഞ്ചു ടെസ്റ്റുകൾ കളിച്ചിട്ടും ഒരു അർധസെഞ്ചുറി പോലും നേടാൻ ആ ടൂര്‍ണമെന്റില്‍ കോഹ്ലിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തിരിച്ചുവന്നത് നാലു സെഞ്ചുറികൾ നേടിക്കൊണ്ടാണ്. ശര്‍മ പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :