ടെസ്റ്റ് പരമ്പര: കോഹ്‌ലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ വിൻഡീസിലെത്തി

വെസ്റ്റ് ഇൻഡീസിനെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം സെന്റ് കിറ്റ്സിലെത്തി

St Kitts, Virat Kohli, West Indies, India, Anil Kumble സെന്റ് കിറ്റ്സ്, കോഹ്‌ലി, വെസ്റ്റ് ഇൻഡീസ്, ഇന്ത്യ, അനില്‍ കുംബ്ലെ
സെന്റ് കിറ്റ്സ്| സജിത്ത്| Last Modified വെള്ളി, 8 ജൂലൈ 2016 (09:44 IST)
വെസ്റ്റ് ഇൻഡീസിനെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം സെന്റ് കിറ്റ്സിലെത്തി. ടീം ഇന്ത്യയുടെ കോച്ച് എന്ന നിലയിൽ അനിൽ കുംബ്ലെയുടെ അരങ്ങേറ്റ ടെസ്റ്റ് മത്സരമാണ് ഇത്.

ജൂലൈ 21ന് ആന്റിഗ്വയിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. കിങ്ങ്സ്റ്റണിൽ ജൂലൈ 30നു രണ്ടാം ടെസ്റ്റും ഓഗസ്റ്റ് 9നു ഗ്രോസ് ഐലറ്റിൽ മൂന്നാം ടെസ്റ്റും ട്രിനിഡാഡിൽ ഓഗസ്റ്റ് 18നു നാലാം ടെസ്റ്റും നടക്കും.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്സ് ഇലവനെതിരെ 9, 10 തീയതികളിലും 14 മുതൽ 16 വരെയും രണ്ടു പരിശീലന മൽസരങ്ങളും കളിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :