എല്ലാവരെയും പറ്റിക്കുകയാണ്; ‘ഞങ്ങള്‍ പിരിഞ്ഞതല്ല ഇത് ഇടവേളയാണ്’- കോഹ്‌ലിയുടെ ടീ ഷര്‍ട്ടില്‍ എന്താണ് എഴുതിയിരിക്കുന്നത് ?

അനുഷ്‌ക- കോഹ്‌ലി പ്രണയബന്ധം വീണ്ടും തളിരിട്ടതായി റിപ്പോര്‍ട്ട്

 വിരാട് കോഹ്‌ലി , അനുഷ്‌ക ശര്‍മ്മ , ക്രിക്കറ്റ് , ബോളിവുഡ് , ടീ ഷര്‍ട്ട്
മുംബൈ| jibin| Last Updated: ചൊവ്വ, 12 ഏപ്രില്‍ 2016 (17:16 IST)
ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയബന്ധം വീണ്ടും തളിരിട്ടതായി റിപ്പോര്‍ട്ട്. കോഹ്‌ലിയുടെ പുതിയ ടീ ഷര്‍ട്ടാണ് പുതിയ വാര്‍ത്തകള്‍ക്ക് തിരികൊളുത്തിയത്. ഞങ്ങള്‍ ഇടവേളയിലായിരുന്നു (we were on a break) എന്നാണ് അദ്ദേഹത്തിന്റെ ടീ ഷര്‍ട്ടിലുള്ളത്. അനുഷ്‌കയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടില്ലെന്നും പ്രണയം തുടരുമെന്നുമാണ് ടീ ഷര്‍ട്ടിലെ എഴുത്തെന്നാണ് നിഗമനം.

ട്വന്റി-20 ലോകകപ്പിന്‌ മുമ്പ്‌ ഇരുവരും പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ലോകകപ്പിന്‌ ശേഷം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചതും അനുഷ്‌കയെ വിമര്‍ശിക്കുന്ന ക്രിക്കറ്റ് ആരാധകരെ കോഹ്‌ലി ശാസിക്കുന്നതും മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.


അനുഷ്‌കയും കോഹ്‌ലിയും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ആഴ്‌ച മുംബൈ ബാന്ദ്രയിലെ ഹക്കാസന്‍ റസ്‌റ്റോറന്റില്‍ ഇരുവരും ഒരുമിച്ച്‌ ഡിന്നര്‍ കഴിച്ചതുമാണ് വാര്‍ത്തകള്‍ക്ക് ബലം കൂട്ടിയിരുന്നു. ഇരുവരും ഒന്നിച്ച് ഡിന്നര്‍ കഴിക്കുന്ന വാര്‍ത്തകളറിച്ച് പാഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലൂടെ തമാശകള്‍ പറഞ്ഞും ചിരിച്ചും കളിച്ചും ശാന്തരായി പുറത്തേക്ക് പോകുകയും ചെയ്‌ത അനുഷ്‌കയും കോഹ്‌ലിയും പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു ഇരുവരും അന്ന് പെരുമാറിയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :