റോയൽ ചാലഞ്ചേഴ്സ് പോയപ്പോൾ കരീബിയൻ ടീമിനെ വെറും 6600 രൂപയ്ക്ക് സ്വന്തമാക്കികൊണ്ട് മല്യ

റോയൽ ചാലഞ്ചേഴ്സ് പോയപ്പോൾ കരീബിയൻ ടീമിനെ വെറും 6600 രൂപയ്ക്ക് സ്വന്തമാക്കികൊണ്ട് മല്യ

ന്യൂഡ‌ൽഹി| aparna shaji| Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (10:07 IST)
വെറും 6600 രൂപ മാത്രം മുടക്കി കരീബിയൻ ക്രിക്കറ്റ് ലീഗ് ടീമായ ബാർബഡോസ് ട്രിഡന്റ്സ് ടീമിനെ വാങ്ങിയെന്ന് മദ്യ വ്യവസായി വിജയ് മല്യ.100 ഡോളർ മാത്രമാണ് തന്റെ മുതൽ മുടക്കെന്ന് മല്യ അറിയിച്ചു.

ടീമിനെ സ്വന്തമാക്കാൻ 6600 മാത്രമെ ചിലവഴിച്ചതെങ്കിൽ ടീമിന്റെ നടത്തിപ്പ് ആവശ്യത്തിനായി ഏകദേശം 13 കോടി രൂപയോളം വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ടിമിനു വേണ്ടി ചിലവാക്കുന്ന തുക ബാർബഡോസ് സർക്കാറ് ഗ്രാന്റായി തിരിച്ച് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും 9000 കോടിയോളം രൂപ വായ്പ എടുത്തിട്ട് തിരിച്ചടക്കാതെ മല്യ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ബാങ്കുകൾ കേസ് നൽകിയതിനെത്തുടർന്ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ പല തവണ സമൻസ് അയച്ചിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ റോയൽ ചാലഞ്ചേഴ്സിന്റെ ഉടമസ്ഥാവകാശം മല്യക്ക് നഷ്ടപ്പെട്ടിരുന്നു

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :