പീറ്റേഴ്‌സണ്‍ ഡിവില്ലിയേഴ്‌സിനൊപ്പം ബാറ്റ് ചെയ്യുമോ ?; കെ പി ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ചേക്കേറുന്നു

രണ്ട് വര്‍ഷം കഴിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമായി തീരാനാണ് കെ പി ശ്രമിക്കുന്നത്

  ഇംഗ്ലണ്ട് ക്രിക്കറ്റ് , കെവിന്‍ പീറ്റേഴ്‌സണ്‍ , ഡിവില്ലിയേഴ്‌സ് , ആഷസ് പരമ്പര
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (16:29 IST)
ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നായകനും വെടിക്കെട്ട് വീരനുമായ കെവിന്‍ പീറ്റേഴ്‌സണ്‍ ജന്മനാടായ
ദക്ഷിണാഫ്രിക്കയ്‌ക്കായി കളിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലീഷ് ടീമില്‍ കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ 2018ല്‍ കരാര്‍ അവസാനിക്കുന്നതിനാല്‍ ജന്മനാടിന്‌ വേണ്ടി കളിക്കാനാണ് അദ്ദേഹം ശ്രമം നടത്തുന്നത്.

രണ്ട് വര്‍ഷം കഴിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമായി തീരാനാണ് കെ പി ശ്രമിക്കുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കുറച്ചു നാളുകളായി കളിക്കാന്‍ കഴിയുന്നില്ല. ബാറ്റിംഗ്‌ ചെയ്യാന്‍ കഴിയുന്നില്ല എന്നുള്ളത്‌ ശരിയാണെങ്കിലും തനിക്ക്‌ ഇനിയും ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാനാകും. ദക്ഷിണാഫ്രിക്കയ്‌ക്കായി കളിക്കാനുള്ള സാധ്യത ഒരു വര്‍ഷം അകലെ കിടക്കുകയാണെന്നും ഇതിന്‌ വേണ്ടി കാത്തിരിക്കുകയാണെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

2004ല്‍ ഇംഗ്ലണ്ട് ടീമിലെത്തിയ പീറ്റേഴ്‌സണ്‍ തുടര്‍ന്ന് ഇംഗ്ലീഷ് ടീമിന്റെ നെടുംതൂണായി മാറുകയായിരുന്നു. ഇതിനിടെ നായകനായും ആഷസ് പരമ്പരകളിലെ ഹീറോയായും അദ്ദേഹം തിളങ്ങി. എന്നാല്‍, 2013-14 ആഷസിനിടെ അദ്ദേഹത്തെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :