കുൽഫിയല്ല, ഐസ്‌ക്രീമുമല്ല, ഇത് ക്രിയേറ്റീവ് ഇഡ്ഡലി

അഭിറാം മനോഹർ| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (21:37 IST)
ഭക്ഷണത്തിൽ പുതുമകൾ എല്ലാ ഭക്ഷണപ്രേമികളും കൊതിക്കുന്നതാണ്. പുതിയ രുചികളിലേക്കാണ് എല്ലാവരും ശ്രദ്ധവെയ്ക്കുന്നതെങ്കിൽ രൂപമാറ്റം കൊണ്ട് വൈറലായിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഭക്ഷണശാലയിലെ ഇഡ്ഡലി.

ഒറ്റക്കാഴ്ചയിൽ കോൽ ഐസാണെന്ന് തോന്നും വിധത്തിൽ അവതരിപ്പിച്ചിട്ടുള്ള ഇഡ്ഡലിയാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. ഐസ്ക്രീം സ്റ്റിക്കിന് അറ്റത്ത് വച്ച ഇഡ്ഡലിക്ക് അരികിൽ ചട്‌നിയും സാമ്പാറുമുള്ള
ചിത്രമാണ് വൈറലായിരിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്‌തമായി സ്റ്റിക് എടുത്ത് സാമ്പാറിലും ചമ്മന്തിയിലുമൊക്കെ മുക്കി തിന്നാം എന്നാണ് ഈ ഇഡ്ഡലിയുടെ പ്രത്യേകത.

ചോക്ലേറ്റ് കഴിക്കുന്ന സ്റ്റൈലിൽ ഇനി ഇഡ്ഡലി കഴിക്കാം എന്നർത്ഥം. അതേസമയം നിരവധി ഇഡ്ഡലി പ്രേമികൾ ചിത്രത്തിന് താഴെ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതൽപം കടന്നുപോയെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുന്നവരുമുണ്ട്. കൈയിൽ ആവാതെ ഇഡ്ഡലി കഴിക്കാനുള്ള മികച്ച വഴിയാണ് ഇതെന്നാണ് അനുകൂലികളുടെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :