1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Vijay says caste and religion should be avoided just like drugs should be avoided

മയക്കുമരുന്ന് വേണ്ടെന്നുവെയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണമെന്ന് വിജയ്

Vijay
സാമൂഹിക പരിഷ്‌കര്‍ത്താവായ തമിഴ്നാടിന്റെ പെരിയാറിനെപ്പോലും ജാതിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് തമിഴക വെട്രി ക്കഴകം(ടിവികെ) നേതാവും നടനുമായ വിജയ്. പെരിയാറിനെ ജാതിവത്കരിക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച മഹാബലിപുരത്ത് പൊതുപരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ജാതിചിന്തകള്‍ വളരാന്‍ അനുവദിക്കരുതെന്നും അതിനെ പ്രതിരോധിക്കണമെന്നും വിജയ് പറഞ്ഞു. മയക്കുമരുന്ന് വേണ്ടെന്നുവെയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജനമുണ്ടാക്കുന്ന യാതൊരു പ്രവൃത്തികള്‍ക്കും കൂട്ടു നില്‍ക്കരുതെന്നും വിജയ് പറഞ്ഞു. അഴിമതിക്കാരായ സ്ഥാനാര്‍ഥികളെ അകറ്റി നിര്‍ത്തണമെന്നും വോട്ടിന് പണം വാങ്ങരുതെന്നും അദേഹം പറഞ്ഞു. 
 
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ അഴിമതിയില്ലാത്ത നേതാക്കളെ തിരഞ്ഞെടുത്ത് ‘ജനാധിപത്യ’ ക്കടമ നിര്‍വഹിക്കണം. അടുത്ത തിരഞ്ഞെടുപ്പില്‍ പലരും ലോറിയില്‍ പണം കൊണ്ടുവന്ന് വിതരണത്തിനു ശ്രമിക്കും. അതെല്ലാം നിങ്ങളുടെ ൈകയില്‍നിന്ന് കൊള്ളയടിച്ച പണമാണ്. ആ പണം ഒരിക്കലും വാങ്ങരുത്. പണം വാങ്ങി വോട്ട് ചെയ്യുന്നത് ഒഴിവാക്കണം. ജനാധിപത്യം ഉണ്ടെങ്കിലേ സ്വാതന്ത്ര്യവും തുല്യതയുമുള്ളൂവെന്നും വിജയ് പറഞ്ഞു.
അടുത്ത ലേഖനം
Aryadan Shoukath: പി വി അൻവറനെ വധിക്കാൻ ഗൂഡാലോചന നടത്തി ?, ആര്യാടൻ ഷൗക്കത്തിനെതിരെയുള്ളത് 2 കേസുകൾ