അനുബന്ധ വാര്‍ത്തകള്‍
- വിജയുടെ 'ഗോട്ട്' ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്, ടീം കേരളത്തിലേക്ക്, പുതിയ വിവരങ്ങള്‍
- 'മെറി ക്രിസ്മസ്' ഒ.ടി.ടി റിലീസായി, കാണാം ഈ ഭാഷകളില്‍
- ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന വില്ലന്‍, 150 കോടി കൊടുക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാര്‍, ഈ നടനെ നിങ്ങള്‍ക്കറിയാം
- വിജയ് അണ്ണന് തന്നെ ഒന്നാമത് ! രജനികാന്തും സൂര്യയും പിന്നില്‍, ഫെബ്രുവരിയിലെ പട്ടിക പുറത്ത്
- Lok Sabha Election 2024: പാലക്കാട് വിജയസാധ്യത കുറവെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍; ലോക്സഭയിലേക്ക് കണ്ണുംനട്ട് വിജയരാഘവന്
24 മണിക്കൂറിൽ 30 ലക്ഷം അംഗങ്ങൾ, രാഷ്ട്രീയത്തിലും അണ്ണൻ ദളപതി
നടന്‍ വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വം ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ 30 ലക്ഷം പേര്‍ പാര്‍ട്ടി അംഗത്വം എടുത്തതായി തമിഴക വെട്രി കഴകം അറിയിച്ചു. കഴിഞ്ഞമാസമാണ് വിജയ് പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചത്. പ്രത്യേക മൊബൈല്‍ ആപ്പ് വഴി പാര്‍ട്ടി അംഗത്വമെടുക്കുന്നതിനുള്ള ക്യാമ്പയിന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാര്‍ട്ടി ആരംഭിച്ചത്.
പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ വിജയ് ആവശ്യപ്പെട്ടതോടെ ആദ്യ മണിക്കൂറില്‍ തന്നെ 20 ലക്ഷത്തോളം പേര്‍ ആപ്പില്‍ കയറിയതിനെ തുടര്‍ന്ന് സൈറ്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ച്ചയായി ആളുകള്‍ ഒടിപി നമ്പര്‍ ആവശ്യപ്പെട്ടതോടെയാണ് ആപ്പ് ക്രാഷായത്. തകര്‍ച്ച പരിഹരിച്ച് 24 മണിക്കൂറിനകം 30 ലക്ഷം പേരാണ് അംഗത്വമെടുത്തത്. 2 കോടി അംഗങ്ങളെ ചേര്‍ക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പറയുന്നു.