1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vijay's 'Goat' shoot nears final stage, team to Kerala, new information

വിജയുടെ 'ഗോട്ട്' ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്, ടീം കേരളത്തിലേക്ക്, പുതിയ വിവരങ്ങള്‍

Vijay's 'Goat' shoot nears final stage
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' എന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോള്‍. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. 
 
സിനിമയുടെ ക്ലൈമാക്സിന്റെ ഷൂട്ടിംഗിനായി ചെന്നൈ ഷെഡ്യൂളിന് ശേഷം ശ്രീലങ്കയിലേക്കും മൊറോക്കോയിലേക്കും പോകാനാണ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും നേരത്തെ പദ്ധതിയിട്ടിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം കേരളത്തില്‍ നടക്കുമെന്നതാണ് പുതിയ വാര്‍ത്ത.
 
 റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഷൂട്ടിംഗ് പ്ലാനുകളില്‍ മാറ്റം വരുത്താനും സിനിമയുടെ ക്ലൈമാക്‌സ് സീക്വന്‍സ് ഷൂട്ടിംഗ് സ്‌പോട്ട് ശ്രീലങ്കയില്‍ നിന്ന് കേരളത്തിലേക്ക് മാറ്റാനും സാധ്യതയുണ്ട്. സംവിധായകന്‍ വെങ്കട്ട് പ്രഭു തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വച്ചാണ് നടക്കുന്നത്.
 
ഏപ്രിലോടെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് നീങ്ങുമെന്നും പറയപ്പെടുന്നു.
 വിജയ്, മീനാക്ഷി ചൗധരി, ലൈല, സ്നേഹ, പ്രശാന്ത്, പ്രഭുദേവ, അജ്മല്‍, ജയറാം, പാര്‍വതി നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രേംജി, വൈഭവ്, ആകാശ്, വിടിവി ഗണേഷ്, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു.
 
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ സിംഗിള്‍ മെയ് മാസത്തോടെ പുറത്തിറങ്ങുമെന്ന് സംവിധായകന്‍ വെങ്കട്ട് പ്രഭു അറിയിച്ചു.
 
 
അടുത്ത ലേഖനം
ചിരിച്ച് വയ്യാതെയായി, പ്രേമലു കണ്ട് മതിമറന്ന് രാജമൗലി, നസ്ലിനും മമിതയ്ക്കും പ്രശംസ