WEBDUNIA|
Last Modified തിങ്കള്‍, 4 മാര്‍ച്ച് 2024 (08:47 IST)
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് വിജസാധ്യത കുറവെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. സിറ്റിങ് എംപിയായ വി.കെ.ശ്രീകണ്ഠന്‍ ഇത്തവണയും യുഡിഎഫിനായി മത്സരിക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎമ്മിന് അനുകൂലമായാണ് പാലക്കാട്ടെ രാഷ്ട്രീയ കാറ്റെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കടുത്ത ഇടത് വിരുദ്ധത പ്രകടനായ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി.കെ.ശ്രീകണ്ഠന്‍ ജയിച്ചത്. ഇത്തവണ കാര്യങ്ങള്‍ അത്ര അനുകൂലമല്ലെന്നും അതുകൊണ്ട് സീറ്റ് കൈവിടാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. വി.കെ.ശ്രീകണ്ഠന്റെ ലോക്‌സഭയിലെ പ്രകടനം തൃപ്തികരമല്ലെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അഭിപ്രായം. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് പൊതു വിലയിരുത്തല്‍.
പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളില്‍ അഞ്ചും സിപിഎമ്മിനൊപ്പമാണ്. ഓരോന്നു വീതം മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കൈയില്‍. സിപിഎം ഭരിക്കുന്ന നിയമസഭാ മണ്ഡലങ്ങളിലെ കേഡര്‍ വോട്ടുകള്‍ അടക്കം എല്‍ഡിഎഫില്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടാല്‍ പാലക്കാട് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മങ്ങും.