അനുബന്ധ വാര്‍ത്തകള്‍
- സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്
- ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്
- പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു
- അറസ്റ്റ് മെമ്മോ ഇല്ലാതെ പൊലീസിന് നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം
- നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും, നിയന്ത്രണങ്ങളെ കുറിച്ച് അറിയാമോ
'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': പരിഹാസവുമായി വിജയ്
വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിക്കും.
എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ലെന്ന പരിഹാസവുമായി തമിഴ് വെട്രി കഴകം സ്ഥാപകനും നടനുമായ വിജയ്. അണ്ണാ ഡിഎംകെ നേരത്തേ തന്നെ ബിജെപിയുടെ പരസ്യ പങ്കാളിയാണെന്നും ഡിഎംകെ രഹസ്യ പങ്കാളിയാണെന്നും വിജയ് ആരോപിച്ചു. എഐഎഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ അനുഗ്രഹം ഇപ്പോള്‍ തമിഴ് വെട്രികഴകത്തിനൊപ്പമാണെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയും ടിവിഎംകെയും തമ്മിലാണ് മത്സരമെന്നും അവിടെ ബിജെപിക്ക് സ്ഥാനമില്ലെന്നും വിജയ് പറഞ്ഞു.
അതേസമയം വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഖ്യം പ്രഖ്യാപിച്ചത്. ചെന്നൈയില്‍ ബിജെപിയുടെയും എഐഎഡിഎംകെയുടെയും നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയ്ക്കൊടുവിലാണ് സഖ്യത്തിന് തീരുമാനം ഉണ്ടായത്. സഖ്യം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷന്‍ അണ്ണാമലയും ഉണ്ടായിരുന്നു.
അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സഖ്യ പ്രഖ്യാപനം ഉണ്ടായത്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലയെ നീക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അണ്ണാമലയെ നീക്കിയാല്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു.