Last Updated:
ചൊവ്വ, 7 ഏപ്രില്‍ 2015 (15:41 IST)
ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ഉത്തമ വില്ലന്‍ എന്ന സിനിമയുടെ റിലീസ് നിരോധിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരീക്ഷത്ത് തമിഴ്നാട് ഘടകം. ചിത്രത്തിലെ ഒരു ഗാന രംഗത്തിനെതിരെയാണ് വി എച്ച്പി രംഗത്തെത്തിയിരിക്കുന്നത്. ഗാനരംഗം ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് വി എച്ച്പി ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് വിഎച്ച്പി പരാതി നല്‍കി.
പാട്ടിന്റെ വരികള്‍ ഭഗവാന്‍ വിഷ്ണുവിന്റെ ഭക്തരെ വേദനിപ്പിക്കുമെന്നും പരാതിയില്‍ പറയുന്നു. ചിത്രം ഏപ്രില്‍ 2ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത് എന്നാല്‍ ചിത്രം
ഇത് വരെയും റിലീസ് ചെയ്തിട്ടില്ല.
ചിത്രത്തില്‍ എട്ടാം നൂറ്റാണ്ടിലെ ഒരു നാടക നടനേയും
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു സിനിമ നടനേയുമാണ് കമല്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നതും കമല്‍ഹാസനാണ്. നടന്‍ കൂടിയായ രമേഷ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാര്‍വ്വതി, ജയറാം, ഉര്‍വ്വശി, കെ വിശ്വനാഥ് തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങളിത്തുന്നുണ്ട്.എന്‍ ലിങ്കുസാമിയും കമല്‍ ഹാസനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.