ന്യൂഡല്‍ഹി:|
Last Modified ബുധന്‍, 16 ജൂലൈ 2014 (11:15 IST)
ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ ബിജെപി എഎപി എം എലെ മാര്‍ക്ക് ബിജെപി കോഴ വാഗ്ദാനം ചെയ്തതായി അരവിന്ദ് കെജരിവാള്‍.എം എല്‍ എ മാര്‍ക്ക് ബിജെപി 20 കോടി വാഗ്ദാനം ചെയ്തെന്ന് കെജ്രിവാള്‍ പറഞ്ഞു.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് കെജ്രിവാള്‍ ബിജെപി ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഇത്തരം തെറ്റായ മാര്‍ഗങ്ങളിലൂടെ അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നും വിലകയറ്റം രൂക്ഷമാകുമെന്നും കെജ്രിവാള്‍ പറഞ്ഞു.
അതിനിടെ ഡല്‍ഹിയിലെ ബിജെപി പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായ ഡല്‍ഹിയില്‍ ഭരണത്തിലേറണമോ തിരഞ്ഞെടുപ്പിനെ നേരിടണമോ എന്ന് തീരുമാനിക്കാന്‍ ബിജെപിയുടെ എം എല്‍ എ മാരുമായി ചര്‍ച്ച നടത്തി.