ന്യൂഡല്‍ഹി|
vishnu|
Last Modified ബുധന്‍, 16 ജൂലൈ 2014 (13:29 IST)
വിവാദ ജേര്‍ണലിസ്റ്റ് വേദ് പ്രതാപ് വൈദിക് വിഷയത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. വൈദിക് കോണ്‍ഗ്രസ് ഉപാദ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരാധകനാണെന്ന് തെളിയിക്കുന്ന പത്രവുമായി ബിജെപി എംപി മുക്താര്‍ അബ്ബാസ് നഖ്‌വി പാര്‍ലമെന്റില്‍ എത്തിയതൊടെയാണ് സംഭവം മറ്റൊരു ദിശയിലേക്ക് മാറിയത്.
സംഭവത്തേ സര്‍ക്കാരിനെതിരായ ആയുധമായി ഉയര്‍ത്തിക്കൊണ്ടുവന്ന കോണ്‍ഗ്രസ് ഇതൊടെ ആയുധം നഷ്ടപ്പെട്ട അവസ്തയിലായി. രാഹുലിനെ വെല്ലാന്‍ ആരുമില്ലെന്ന് വൈദിക് പറഞ്ഞതായി പത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.നഖ്‌വി പത്രം സഭയില്‍ ഉയര്‍ത്തിയതൊടെ രാഹുലിന്റെ പേര് വിവാദത്തിലേയ്ക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വയ്ക്കുകയായിരുന്നു.
ജമാ ഉദ്ദ് ദവാ നേതാവായ ഹഫീസ് സയീദുമായി കൂടിക്കാഴ്ച നടത്തിയ വൈദിക ബിജെപി അനുകൂലി ബാബ രാംദേവിന്റെ അനുയായി ആണെന്നതാണ് കോണ്‍ഗ്രസ് ആയുധമാക്കിയിരുന്നത്. ബിജെപി അനുകൂലികളില്‍ നിന്ന് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത് ബിജെപിക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
എന്നാല്‍ കൂടിക്കാഴ്ച തങ്ങളുടെ അറിവോടെയല്ലെന്നും കൂടിക്കാഴ്ചയില്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ലെന്നും കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും സുഷമ സ്വരാജും വ്യക്തമാക്കിയിരുന്നു.