വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 25 ഡിസംബര്‍ 2020 (11:33 IST)
ഡൽഹി:
കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള
ഡ്രൈ റൺ നാലു സംസ്ഥാനങ്ങളിൽ അടുത്ത ആഴ്ച ആരംഭിയ്ക്കും. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് ലോകാരോഗ്യ സംഘടനയും യുഎൻഡിപിയും സഹകരിച്ചാണ് ഡ്രൈ റൺ നടത്തുക.
ഓരോ സസ്ഥാനങ്ങളിലും ഒന്നോ രണ്ടോ ജില്ലകളെയാണ് ഡ്രൈ റണിന് തെരഞ്ഞെടുക്കുക. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചായിരിയ്ക്കും ഡ്രൈ റൺ. മാപ്പിങ്, ഗുണഭോക്തൃ ഡേറ്റ തയ്യാറാക്കൽ, ടീം അംഗങ്ങളുടെ വിന്യാസം, മോക് ഡ്രില്ലുകൾ, അവലോഗന യോഗങ്ങൾ എന്നിവയാണ് ഡ്രൈ റണിൽ നടക്കുക. ജനുവരിയിൽ കൊവിഡ് വക്സിനേഷൻ ആരംഭിയ്ക്കും എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ വ്യക്തമാക്കിയിരുന്നു.